പരീക്ഷണം
ഒരു
ദിവസം കൈലാസത്തിൽ പരമശിവൻ പാർവ്വതീ സമേതനായി ഇരിക്കുകയായിരുന്നു. കളിച്ചുകൊണ്ടിരിക്കുകയായിരുന്ന
ഗണപതിയേയും, സുബ്രഹ്മണ്യനെയും നോക്കി ശിവഭഗവാൻ പറഞ്ഞു, ഇവരിൽ ആരാണ് കൂടുതൽ മിടുക്കണെന്ന്
നമുക്ക് പരീക്ഷിച്ചാലോ. പാർവ്വതീദേവിക്കും അത് ശരിയാണെന്നു തോന്നി.
ഭഗവാൻ
മക്കളെ രണ്ടുപേരെയും അടുത്തേക്ക് വിളിച്ചിട്ട് പറഞ്ഞു, ഒരു തവണ ഈ ലോകം ചുറ്റി ആദ്യമെത്തുന്ന
ആൾക്ക് ഞാനൊരു സമ്മാനം നൽകുന്നതാണ്. രണ്ടുപേരും മത്സരത്തിനു സമ്മതമറിയിച്ചു. സുബ്രഹ്മണ്യൻ
ഉടൻ തന്നെ തൻ്റെ വാഹനമായ മയിലിനു മുകളിൽ കയറി യാത്രയാരംഭിച്ചു.
വിജയം
അതേ സമയം ഗണപതിയാകട്ടെ അൽപനേരം ആലോചിച്ച ശേഷം മാതാപിതാക്കളെ വന്ദിച്ചിട്ട് മൂന്നു തവണ അവരെ വലംവച്ചു. എന്നിട്ട് പറഞ്ഞു എൻ്റെ മാതാപിതാക്കൾ തന്നെയാണ് എനിക്ക് ലോകം. എന്നിട്ട് അവർക്ക് മുന്നിൽ വിനയത്തോടെ കൈകൂപ്പി നിന്നു.
ഗണപതിയുടെ ബുദ്ധിയും, ഭക്തിയും എത്ര മഹത്താണെന്നോർത്ത് ശിവപാർവ്വതിമാർ അത്ഭുതപ്പെട്ടു. എന്നിട്ടു പറഞ്ഞു, ഗണപതീ നീയാണ് യഥാർത്ഥ വിജയി. അതിനാൽ നീയാകും ദേവന്മാരിൽ ആദ്യം പൂജിക്കപ്പെടുന്നത്. ഏത് ശുഭകാര്യം തുടങ്ങുന്നതിനു മുൻപും നിന്നെയായിരിക്കും ആദ്യം പൂജിക്കുന്നത്.
![]() |
അങ്ങനെ
ഗണപതി ജ്ഞാനത്തിൻ്റെയും വിജയത്തിൻ്റെയും ദേവനായി അറിയപ്പെട്ടു. ഏത് ശുഭകാര്യവും തുടങ്ങുന്നതിനു
മുൻപ് വിഘ്നേശ്വരായ നമഃ എന്ന് ചൊല്ലിക്കൊണ്ട് ആരംഭിച്ചാൽ തടസ്സങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കാൻ
കഴിയുന്നതാണ്.
