ചെങ്കൽ ശ്രീ ശിവ–പാർവ്വതി ക്ഷേത്രം | Chenkal temple
ശിവ–പാർവ്വതി ദമ്പതിമാരെ ആരാധിക്കുന്ന
ക്ഷേത്രങ്ങൾ കേരളത്തിൽ വളരെ അപൂർവ്വമാണ്. അതുകൊണ്ട് തന്നെ ചെങ്കൽ ശ്രീ ശിവ–പാർവ്വതി
ക്ഷേത്രം ഭക്തർക്ക് ഏറെ പ്രീയപ്പെട്ടതാണ്. അർദ്ധനാരീശ്വര സങ്കല്പമാണ് ശ്രീമഹാദേവന്റെയും,
ശ്രീപാർവ്വതി ദേവിയുടെയും ഒരുമിച്ചുള്ള പ്രതിഷ്ഠയ്ക്കാധാരം. സ്ത്രീയും, പുരുഷനും തുല്യരാണെന്ന
ഹൈന്ദവ വിശ്വാസത്തിന്റെ നേർകാഴ്ചയാണിത്.
കേരളത്തിലെ
ക്ഷേത്ര വാസ്തുവിദ്യയുടെയും, ശിൽപ്പകലയുടേയും, എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന്റെയും മികച്ച
ഒരുദാഹരണം കൂടിയാണിത്. ക്ഷേത്രത്തിന്റെ ഘടകങ്ങളിൽ കാണുന്ന ലാളിത്യവും, പ്രകൃതിയോട്
ചേർന്ന് നിൽക്കുന്ന ഡിസൈനുമാണ് ക്ഷേത്രത്തെ കൂടുതൽ ആകർഷകമാക്കുന്നത്.
സ്ഥലം
ചരിത്രം
ജ്യോതിഷപ്രവചന
പ്രകാരം ക്ഷേത്രത്തിന് അയ്യായിരത്തോളം വർഷത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ക്ഷേത്ര
പുനരുദ്ധാരണത്തിന്റെ ഭാഗമായി നടത്തിയ ഖനനത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കൽപ്രതിമകളുടെ
അവശിഷ്ടങ്ങൾ കണ്ടെടുത്തത് ഇതിനു ബലമേകുന്നു. പ്രകൃതിക്ഷോഭത്തിൽ തകർന്നുപോയതാവാം ഈ ക്ഷേത്രം
എന്നനുമാനിക്കപ്പെടുന്നു. ഒരു ആത്മീയകേന്ദ്രം എന്നതിനോടോപ്പം, ഒരു സാംസ്കാരിക കൂടിച്ചേരൽ
കേന്ദ്രവുമാണ് ഈ മഹാക്ഷേത്രം. മഹാശിവരാത്രി, നവരാത്രി, തൃക്കാർത്തിക തുടങ്ങിയ ഉത്സവങ്ങൾ
ഇവിടെ ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു വരുന്നു.
മഹാശിവലിംഗം
ചെങ്കൽ
ശ്രീ ശിവ–പാർവ്വതി ക്ഷേത്രത്തിലാണ് ലോകത്തിലേക്ക് ഏറ്റവും ഉയരമുള്ള ശിവലിംഗമുള്ളത്.
എട്ട് നിലകളാണ് ഈ മഹാശിവലിംഗത്തിന്റെ ഉള്ളിലുള്ളത്. ഓരോ നിലയിലും മഹാദേവനുമായി ബന്ധപ്പെട്ട
വിവിധ ആശയങ്ങൾ ദൃശ്യവൽക്കരിച്ചിരിക്കുന്നത് കാണാൻ കഴിയും. കൂടാതെ ഓരോ നിലകളിലും പ്രാർത്ഥിക്കാനുള്ള
സൗകര്യവുമുണ്ട്. ഒന്നാം നിലയിൽ പ്രവേശിക്കുമ്പോൾ തന്നെ ആഴത്തിലുള്ള ഒരു ദൈവാനുഭവം ലഭിച്ചു
തുടങ്ങും. പ്രകാശവും ശാന്തതയും നിറഞ്ഞ അന്തരീക്ഷം മനസിനെ ശുദ്ധീകരിക്കുന്നു. 111.2
അടി ഉയരമാണ് ഈ മഹാശിവലിംഗത്തിനുള്ളത്. ഇന്ത്യാ ബുക്ക് ഓഫ് റിക്കോർഡ്‌സ് ഈ മഹാത്ഭുതത്തെ
ഔദ്യോഗികമായിതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
വിശ്വാസങ്ങൾ
ശിവ–ശക്തി പ്രതിഷ്ഠ ആരാധിക്കുന്നത്
ഗൃഹസുഖം, സൗഖ്യം, ആരോഗ്യം, ഐശ്വര്യം എന്നിവ കൈവരാൻ സഹായിക്കുമെന്നു വിശ്വസിക്കുന്നു.
ശിവഭഗവാൻ ജീവിതത്തിലെ തടസ്സങ്ങൾ നീക്കി ആത്മബലം നല്കുന്നു. പാർവ്വതീദേവി ജീവിതത്തിൽ
ശ്രീയും സൗഭാഗ്യവും, സമാധാനവും നൽകുന്നു
സവിശേഷതകൾ
മഹാശിവലിംഗം,
കൊടിമരം, ബലികൽമണ്ഡപം, ക്ഷേത്രക്കുളം എന്നിവ ചെങ്കൽ ശ്രീ ശിവ–പാർവതി ക്ഷേതത്തിലെത്തുന്ന ജനമനസ്സുകളിൽ
പ്രത്യേക ഭക്തി നിറയ്ക്കുന്ന ഒന്നാണ്.
ആഘോഷങ്ങൾ
ചെങ്കൽ ശ്രീ ശിവ–പാർവ്വതി ക്ഷേത്രത്തിലെ ഉത്സവങ്ങൾ ദൈവികാവേശം നിറഞ്ഞ ഒരു ആത്മീയാഘോഷമാണ്. മഹാശിവരാത്രി, പ്രദോഷവ്രതം, നവരാത്രി, ദസറ എന്നിവ ഭക്തിപൂർവ്വം ആചരിച്ചു വരുന്നു.
ചെങ്കൽ
ശ്രീ ശിവ-പാർവ്വതി ക്ഷേതത്തിൽ ദൈവാനുഗ്രഹം തേടി വരുന്ന ഏവർക്കും മനസ് ശുദ്ധീകരിക്കാൻ
കഴിയുന്ന അതുല്യസ്ഥലമാണ്. ഭക്തിയുടെ നിറവിൽ നാം ഓരോരുത്തരെയും സംരക്ഷിച്ച് മുന്നോട്ടു
നയിക്കുന്ന ശിവ-പാർവ്വതീ മഹത്വം അനുഭവിച്ചറിയാൻ ഈ ക്ഷേത്രം ഒരുനാൾ സന്ദർശിക്കേണ്ട
തു തന്നെയാണ്.
